ജസ്റ്റിസ് ദീപക് ഗുപ്തയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ യാത്രയയപ്പ്; സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തയ്ക്ക് യാത്രയയപ്പ് നല്‍കിയത് വീഡിയോ കോണ്‍ഫറന്‍സിലൂടെ. കൊവിഡ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തിലാണ് യാത്രയയപ്പ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയത്.

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതുപോലൊരു യാത്രയയപ്പ് ചടങ്ങ് നടക്കുന്നത്. യാത്രയയപപ്പില്‍ ഭരണഘടനയാണ് ഒരു ജഡ്ജിയുടെ വിശുദ്ധ പുസ്തകമെന്ന് ജസ്റ്റിസ് പറയുന്നു. കോടതി മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ജഡ്ജിക്ക് മതവും വിശ്വാസവും ഒന്നുമില്ല. ഭരണഘടന മാത്രമാണ് അവസാന വാക്കെന്ന് അദ്ദേഹം പറയുന്നു.

ഭരണഘടനയാണ് ബൈബിളും ഖുറാനും ഗീതയുമൊക്കെ. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഇടപെടലുകള്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജസ്റ്റിസ് ദുപ്ത കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതിയില്‍ നിന്ന് ജസ്റ്റിസ് ദീപക് ഗുപ്ത വിരമിക്കുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ ഇടപെട്ട ജഡ്ജികൂടിയാണ് അദ്ദേഹം.

Exit mobile version