സത്ന: ഭക്ഷണപ്പൊതിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ തമ്മില്‍ ട്രെയിനില്‍ ഏറ്റുമുട്ടി. മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. ട്രെയിനില്‍ വെച്ച് ഒരു കൂട്ടം തൊഴിലാളികള്‍ തമ്മില്‍ അടിപിടിയുണ്ടാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഏര്‍പ്പാട് ചെയ്ത ട്രെയിനിനുള്ളിലാണ് ഒരു കൂട്ടം തൊഴിലാളികള്‍ തമ്മില്‍ അടിപിടിയുണ്ടായത്. മധ്യപ്രദേശിലെ സത്നയിലെത്തിച്ചേര്ന്നപ്പോഴായിരുന്നു ഭക്ഷണവിതരണത്തെച്ചൊല്ലി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ബിഹാറിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ 1,200 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. കംപാര്‍ട്ട്മെന്റില്‍ 24 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത് കണ്ടതായും എന്നാല്‍ താനുള്‍പ്പെടെ ചിലര്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്നും എല്ലാവരും വിശന്നിരിക്കുകയാണെന്നും അടിപിടിക്കിടെ ഒരു തൊഴിലാളി പറഞ്ഞു.
സീറ്റുകളിലിരുന്ന തൊഴിലാളികളും കലഹത്തില്‍ പങ്ക് ചേര്‍ന്ന് പരസ്പരം ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ചിലര്‍ ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ചില തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
കൊറോണ പേടി കാരണം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയില്‍വെ പോലീസുദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടാതെ പുറത്ത് തന്നെ തുടര്‍ന്നു. ജനാലക്കുള്ളിലൂടെ തൊഴിലാളികളെ ശാന്തരാക്കാന്‍ അവര്‍ ശ്രമം നടത്തിയെങ്കിലും കീഴടങ്ങാന്‍ കുറേ നേരത്തേക്ക് തൊഴിലാളികള്‍ തയ്യാറായില്ല.
അവസാനം അടി നിര്‍ത്തി തൊഴിലാളികള്‍ സ്വയം പിരിഞ്ഞുപോയി. തുടര്‍ന്ന് റെയില്‍വെ അധികൃതരും പോലീസും ചേര്‍ന്ന് തൊഴിലാളികളോട് സംസാരിക്കുകയും അവര്‍ സഹകരിക്കുകയും ചെയ്തതോടെ ഒന്നര മണിക്കൂറിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
मुंबई के कल्याण से चलकर दानापुर जा रही ट्रेन जब सतना पहुंची तो भूखे मज़दूर आपस में भिड़ गये, #COVID19outbreak का डर ऐसा कि पुलिस बाहर से ही डंडा बजाती रही! @ndtvindia #coronavirusinindia #lockdownextension #lockdownhustle #migrants #migranti @yadavtejashwi @digvijaya_28 pic.twitter.com/HZBCL5Ywid
— Anurag Dwary (@Anurag_Dwary) May 6, 2020
Discussion about this post