രാജ്യത്ത് അരലക്ഷം കടന്ന് രോഗികള്‍, മരണം 1778 ആയി, 10 ദിവസത്തിനകം ഇരട്ടിയായി കൊറോണ ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാക്കി വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 10,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. 53186 പേര്‍ക്ക് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1778 ആയി. രാജ്യത്ത് 10 ദിവസത്തിനകം കൊറോണ രോഗബാധിതര്‍ ഇരട്ടിയായി അധികൃതര്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പേര്‍ക്ക് രോഗം കണ്ടെത്തി. അതേസമയം, ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വന്നിട്ടില്ല. ഇന്നലെ വൈകീട്ട് വരെ 49,931 പേര്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍, പഞ്ചാബ്, ഗുജറാത്ത്,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാത്രിയോടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മാത്രം 771 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയില്‍ 428 കേസുകളും ബുധനാഴ്ച രാത്രിയോടെ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇരുസംസ്ഥാനങ്ങളിലും ആദ്യമായിട്ടാണ്. 53186 പേര്‍ക്ക് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം 14000 ത്തിലധികം പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ഏപ്രില്‍ 26-ന് രാജ്യത്ത് 26000 കേസുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഇത് ഇരട്ടിയായി. എന്നാല്‍ രാജ്യത്ത് വൈറസ് ഇതുവരെ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടില്ലെന്നും വരുംദിവസങ്ങളില്‍ അത് കൂടുതല്‍ രൂക്ഷമാകുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

Exit mobile version