ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കും ആദരവ് അര്‍പ്പിക്കുന്നതിനാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ബുദ്ധ പൂര്‍ണ്ണിമ ദിനമായ നാളെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താകും ആദരവറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നത്. ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ രാജ്യത്തെ സാഹചര്യത്തെ കുറിച്ച് പരാമര്‍ശം നടത്തിയേക്കുമെന്നും സൂചനയുണ്ട്.
Discussion about this post