കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 49000 കവിഞ്ഞു, മരണസംഖ്യ 1694 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 49000 കവിഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം 49400 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1694 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

ഒഡീഷയില്‍ 177 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതിനായി തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടിയിരിക്കുകയാണ്. 1088 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 29 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3727802 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 2,58,295 പേരാണ് മരിച്ചത്. വൈറസ് ബാധമൂലം യുഎസില്‍ മാത്രം മരിച്ചത് 72,271 പേരാണ്. 12,37,633 പേര്‍ക്കാണ് യുഎസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ മരണം ഇരട്ടിയാവുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് ആദ്യവാരം യുഎസില്‍ മരണസംഖ്യ 1.35 ലക്ഷം കടക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്

Exit mobile version