ന്യൂഡൽഹി: വീണ്ടും ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെ ഭയന്ന് നിയമ സഹായം തേടി ലണ്ടൻ സുപ്രീംകോടതിയെ സമീപിച്ച് വിജയ് മല്ല്യ. ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ മല്ല്യ സമീപിച്ചെന്നാണ് റിപ്പോർട്ട്.
കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് കടത്തരുത് എന്ന ആവശ്യവുമായി ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാൻ മല്ല്യ അപേക്ഷ നൽകി. 14 ദിവസത്തിനുള്ളിൽ അപേക്ഷ ലണ്ടൻ കോടതി പരിഗണിക്കുമെന്നാണ് സൂചന.
നേരത്തെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ യുകെ ഹൈക്കോടതിയിൽ വിജയ് മല്ല്യ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മല്ല്യം ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
കിങ് ഫിഷർ എയർലൈൻസിന് അനുവദിച്ച 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെയാണ് മല്ല്യ രാജ്യം വിട്ടത്. മല്ല്യയെ അറസ്റ്റ് ചെയ്യാത്തത് ഇന്ത്യയിലും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.