ന്യൂഡല്‍ഹി; രാജ്യത്ത് ഒന്നടങ്കം ഭീതി പരത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. ഇതുവരെ 1,389 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 42,836 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24മണിക്കൂറിനിടെ രാജ്യത്ത് 2,573 കേസുകളും 83 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 14,541 കടന്നു. മരണം 583 ആയി . സങ്കീര്‍ണമായ അവസ്ഥയില്‍ തന്നെയാണ് മഹാരാഷ്ട്ര. 711 പുതിയ കേസുകളും 35 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ധാരാവിയില്‍ രോഗബാധിതര്‍ 632 ല്‍ എത്തി. ഗുജറാത്തില്‍ 376 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 5804 ഉം മരണം മുന്നൂറ്റി പത്തൊന്പതുമായി. ഡല്‍ഹിയില്‍ ആകെ കേസുകള്‍ 4,898 ആണ്. രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു.
ഉത്തര്‍പ്രദേശില്‍ ആകെ കേസുകള്‍ 2766 ആയി. ഗ്രീന്‍ സോണില്‍ 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ ഓടാനും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുവാദം നല്കി. അതേസമയം, ഡല്‍ഹിയില്‍ മദ്യകടകള്‍ക്ക് മുന്നിലേക്ക് അടച്ച് പൂട്ടല്‍ ലംഘിച്ച് നിരവധി പേരാണ് എത്തുന്നത്. അതിനാല്‍ സര്‍ക്കാര്‍ മദ്യത്തിന് എം.ആര്.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി.
Discussion about this post