രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 83 പേര്‍; 2573 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 83 പേര്‍ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് പുതുതായി 2573 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

83 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1389 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 42836
ആയി. ഇതില്‍ 11762 പേര്‍ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു.ബാക്കി 29685 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.

അതെസമയം കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ടെങ്കിലും കൊവിഡ് മുക്തമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്ന ആശ്വാസമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1074 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. കൊവിഡ് മുക്തമാവുന്നവരുടെ തോത് 27.52 ശതമാനമായി ഉയര്‍ന്നു.

Exit mobile version