ഹൈദാരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡിയുടെ ബന്ധുക്കള്‍ ലോക്ക് ഡൗണിനിടെ തിരുപ്പതി സന്ദര്‍ശനം നടത്തിയത് വിവാദത്തില്‍. ജഗന്മോഹന് റെഡ്ഡിയുടെ ബന്ധുവും മുന്‍എംപിയുമായ വൈ ബി സുബ്ബറെഡ്ഡിയാണ് ലോക്ക് ഡൗണിനിടെ തിരുപ്പതി സന്ദര്‍ശനം നടത്തിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചെയര്മാന് കൂടിയാണ് സുബ്ബറെഡ്ഡി. ലോക്ക് ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് കുടുംബം സന്ദര്‍ശനം നടത്തിയത്.
ദര്‍ശനം നടത്തിയതിന്റെ ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. പകരം പുരോഹിതര്‍ക്ക് മാത്രം ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നത്. ജന്മദിനാഘോഷത്തോടനുബന്ധിച്ച് റെഡ്ഡി വെള്ളിയാഴ്ച ക്ഷേത്രത്തില്‍ എത്തുകയും അദ്ദേഹവും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രം സന്ദര്‍ഷനം നടത്തുകയായിരുന്നു. സംഭവം വിവാദത്തിലേയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
Discussion about this post