ന്യൂഡല്‍ഹി; രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക അല്ലാതെ ജനത്തിന് മറ്റ് വഴികള്‍ ഇല്ലെന്ന് ഡല്‍ഹിയിലെ സുല്‍ത്താന്‍മാര്‍ പറയുന്നുവെന്ന് ഒവൈസി പരിഹസിച്ചു.
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. നൂറ് ശതമാനം ജീവനക്കാരും ആപ് ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ആപ്പിനെതിരെ ഒവൈസി രംഗത്തെത്തിയത്. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സാധ്യത ഉണ്ടെന്ന് ഒവൈസി ആരോപിച്ചു. സര്‍ക്കാരിന് സ്വകാര്യ വിവരങ്ങള്‍ പോലും നല്‍കേണ്ട അവസ്ഥയിലാണ് ജനമെന്നും ഒവൈസി കുറ്റപ്പെടുത്തി.
ആരോഗ്യ സേതു ആപ്പിന് എതിരെ പ്രതിപക്ഷ ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന ആശങ്ക ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Discussion about this post