ലഖ്നൗ: ഉത്തർപ്രദേശിൽ കൊറോണയ്ക്ക് എതിരായ പ്രതിരോധത്തെ വലിയ അളവിൽ പ്രതികൂലമായി ബാധിച്ചത് ഡൽഹിയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ വിവരം മറച്ചുവെച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസ് മഹാമാരി പടർത്തുന്നതിൽ തബ്ലീഗ് ജമാഅത്തിന്റെ പങ്കിനെ യോഗി അപലപിക്കുകയും ചെയ്തു.
രോഗം വരുന്നത് ഒരു കുറ്റമല്ല. എന്നാൽ ഒരു രോഗം മറച്ചുവെക്കുന്നത് തീർച്ചയായും ഒരു കുറ്റകൃത്യമാണെന്നും യോഗി ചൂണ്ടിക്കാട്ടി. പകർച്ചവ്യാധിയായ ഒരു രോഗം മറച്ചുവെക്കുന്നത് തീർച്ചയായും കുറ്റകരമാണ്. തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ സൂചിപ്പിച്ചുകൊണ്ട് യോഗി ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞതിങ്ങനെ.
ഡൽഹിയിൽ കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർ രോഗത്തെ കുറിച്ചിും പങ്കെടുത്തതിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നെങ്കിൽ കൊറോണ വൈറസിനെ സംസ്ഥാന സർക്കാരിന് വലിയ തോതിൽ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു. അവർ ചെയ്ത കുറ്റത്തിന് അവർക്കെതിരെ നടപടിയെടുക്കുമെന്നും യോഗി വിശദീകരിച്ചു.
Discussion about this post