തമിഴ് ചലച്ചിത്ര സംവിധായകന്‍ പികെ രാജ്മോഹന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ പികെ രാജ്മോഹന്‍(47) അന്തരിച്ചു. ചെന്നൈ കെകെ നഗറിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരമെന്നാണ് പോലീസ് പറയുന്നത്. പതിവായി അടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം ചെന്നൈയില്‍ കൊവിഡ് കേസുകള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

2008 ല്‍ പുറത്തിറങ്ങിയ ‘അഴൈപ്പിതഴ്’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ഇദ്ദേഹം. കേദായം എന്ന ചിത്രം അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുകയായിരുന്നു.

Exit mobile version