മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 115 പോലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 342 ആയി.
കഴിഞ്ഞ ദിവസങ്ങള്‍ 50 വയസിന് മുകളില്‍ പ്രായമുള്ള പോലീസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മുംബൈയില്‍ 55 വയസ്സിന് മുകളിലുള്ള പോലീസുകാര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. മുംബൈ പോലീസ് കമ്മീഷണര്‍ പരമം ബീര്‍ സിങാണ് ഇതുസംബന്ധിച്ച നിര്‍ദേശം പോലീസുകാര്‍ക്ക് നല്‍കിയത്.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11506 ആയി. 485 പേര് മഹാരാഷ്ട്രയില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. അതെസമയം രാജ്യത്തെ കൊവിഡ്-19 ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനുള്ളില്‍ പുതിയതായി 2411 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26535 പേരാണ് ചികിത്സയിലുള്ളത്. 10,018 പേര് രോഗമുക്തി നേടി, മരണസംഖ്യ 1223 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post