ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മെയ് 17 വരെ നീട്ടാന്‍ തീരുമാനം. വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നീട്ടുന്ന കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
അതെസമയം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് റയില്‍വേയും അറിയിച്ചിരുന്നു. മെയ് 17 വരെയാണ് റയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.
ചരക്ക് ഗതാഗതം തുടരും. കൂടാതെ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസും തുടരുമെന്ന് റയില്‍വേ അറിയിച്ചിരുന്നു.
Discussion about this post