തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം 2020 മെയ് 17 വരെ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടക്കുന്നതുപോലെ തന്നെ തുടരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനങ്ങളുടെ നിര്‍ദേശ ആവശ്യപ്രകാരം, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും തുടരും.
സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ചും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടുമായിരിക്കും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
Discussion about this post