കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊവിഡ് വൈറസ് ബാധിതരുടെ കണക്കുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മറച്ചുവെക്കുന്നുവെന്ന ആരോപണവുമായി ഗവര്‍ണര്‍ രംഗത്ത്. സംസ്ഥാനത്തെ യഥാര്‍ത്ഥ കൊവിഡ് കണക്കുകള്‍ മമത സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഗവര്‍ണര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
‘കൊവിഡ് 19 കണക്കുകള്‍ മറച്ചു വെക്കാനുള്ള തന്ത്രങ്ങള്‍ മമത ഉപേക്ഷിക്കുക. എന്നിട്ടത് സുതാര്യമായി പങ്കിടുക’ എന്നാണ് മമത ബാനര്‍ജിയെ ടാഗ് ചെയ്തു കൊണ്ട് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തത്.
ഏപ്രില്‍ 30 ന് സംസ്ഥാനത്തെ ആരോഗ്യ ബുള്ളറ്റിന്‍ കൊവിഡ് വൈറസ് കേസുകള്‍ 572 എത്തിയെന്ന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അതിനു ശേഷം മെയ് 1വരെ യാതൊരു പുതിയ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ പ്രകാരം 931 കേസുകളായി വര്‍ധിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 33 പേരാണ് പശ്ചിമ ബംഗാളില്‍ വൈറസ് ബാധമൂലം മരിച്ചത്.
Give up ‘ Covid-19 data cover up operation’ @MamataOfficial and share it transparently.
Health bulletin 30/4 No of Active Covid cases 572. No health bulletin on May 1 !!
Information to central Government No of cases 931. (1/2) pic.twitter.com/LOUIggYqYa
— Governor West Bengal Jagdeep Dhankhar (@jdhankhar1) May 2, 2020