ഡെറാഡൂണ്‍: ഡല്‍ഹിയിലെ തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം സംസ്ഥാന ഭരണകൂടത്തെയോ പോലീസിനെയോ അറിയിച്ചില്ല എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
16 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരില്‍ 8 പേര്‍ക്കെതിരെ കേസെടുത്തതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ‘മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും അറിയിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും.’ ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു.
അതേസമയം, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 307 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 5,748 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 1.47 കോടി രൂപ പിഴ ഈടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post