ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ന് പുതുതായി 12 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2678 ആയി ഉയര്‍ന്നു. ഇന്ന് മൂന്ന് മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 65 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 1116 പേര് രോഗമുക്തി നേടി. രാജസ്ഥാന് ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 37000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,293 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 37,336 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂനിടെ രാജ്യത്ത് 71 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1218 ആയി. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ 9950 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
12 new positive cases of #COVID19 and 3 deaths have been reported today in Rajasthan taking the total number of cases to 2678 and 65 deaths. 1116 people have recovered while 714 have been discharged till date: Rajasthan Health Department pic.twitter.com/jh6y127kIU
— ANI (@ANI) May 2, 2020
Discussion about this post