ബംഗളൂരു: കൊറോണ വ്യാപനം തടയുന്നിന്റെ ഭാഗമായി രാജ്യം മൂന്നാംഘട്ട ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ എ ആര് നാരായണ മൂര്‍ത്തി. ലോക്ക്ഡൗണ്‍ നീണ്ടുപോകുകയാണെങ്കില്‍ മഹാമാരിയേക്കാള് കൂടുതല്‍ പട്ടിണി മരണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബിസിനസ് തലവന്മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് നാരായണ മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. ‘കൊറോണവൈറസിനോട് നാം പൊരുത്തപ്പെടണം. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനിടയില്‍ പ്രാപ്തിയുള്ളവരെ ജോലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണം’ നാരായണ മൂര്‍ത്തി പറഞ്ഞു.
ലോക്ക് ഡൗണ്‍ അധികം കാലം തുടരാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും പലഘട്ടത്തിലും പട്ടിണി മരണങ്ങള് കൊറോണവൈറസ് മൂലമുള്ള മരണത്തേക്കാള്‍ വളരെ കൂടുതലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ദീര്‍ഘകാലം തുടരുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കൊറോണ മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 0.25-0.5 % ശതമാനമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. വിവിധ കാരണങ്ങളാല്‍ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം മരണങ്ങള് ഇന്ത്യയിലുണ്ടാകുന്നുണ്ട്. അതില്‍ നാലിലൊന്നും മലിനീകരണം മൂലമാണ്.” എന്ന് മൂര്‍ത്തി പറയുന്നു.
‘ലോകത്തിലെ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഒമ്പത് ദശലക്ഷം ആളുകള്‍ സ്വാഭാവികമായി മരിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ ആയിരം പേരുടെ മരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് കൊറോണ നമ്മള് കരുതുന്നപോലെ പരിഭ്രാന്തി പരത്തുന്ന ഒന്നല്ല’ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
190 ദശലക്ഷം ഇന്ത്യക്കാര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നു അല്ലെങ്കില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരാണ്, ഈ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിനും ലോക്ക്ഡൗണ്‍ കാരണം ഉപജീവനമാര്‍ഗം നഷ്ടപ്പെടാനും പട്ടിണിയിലാവാനും സാധ്യതയുണ്ടെന്ന് മൂര്‍ത്തി പറഞ്ഞു.
Discussion about this post