ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. ഹരിയാനയും ഉത്തര്‍പ്രദേശും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു.
ഇതോടെ ഡല്‍ഹി ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇളവില്ലെന്നാണ് ഹരിയാനയുടെ നിലപാട്. ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതോടെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിച്ചിരിക്കുന്നത്.
ഡല്‍ഹിയിലേക്കോ, ഡല്‍ഹിക്ക് പുറത്തേക്കോ യാത്ര ചെയ്യേണ്ട ആരേയും ഹരിയാന കടത്തി വിടില്ല. അതിര്‍ത്തിക്കപ്പുറത്ത് ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ഇവിടെ ഇളവില്ലെന്ന നിലപാടിലാണ് ഹരിയാന. യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല് പാതകളും അടച്ചു.
അതിര്‍ത്തി കടക്കാന്‍ ഉത്തര്‍പ്രദേശ് പ്രത്യേക കര്‍ഫ്യൂ പാസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചരക്ക് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഹരിയാനയും ഉത്തര്‍പ്രദേശും പിന്‍വലിച്ചു.