മുംബൈ: ലോക്ക് ഡൗണില്‍ കഴിഞ്ഞിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും മഹാരാഷ്ട്രയിലും ചെന്നൈയിലും ഗുജറാത്തിലും കൊറോണ കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 1008 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രോഗം ബാധിച്ച് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം 24 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 485 ആയി. മുംബൈയില്‍ മാത്രം 785 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 11506 ആയി ഉയര്‍ന്നു.
രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ളത് ഗുജറാത്താണ്. ഗുജറാത്തില്‍ കഴിഞ്ഞദിവസം 325 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4729ആയി. കഴിഞ്ഞദിവസം മാത്രം 22 പേര് മരിച്ചു.
ചെന്നൈയില്‍ രോഗബാധിതര്‍ ആയിരം കടന്നു. തമിഴ്നാട്ടില്‍ കഴിഞ്ഞദിവസം 203 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടുതല്‍ തെരുവുകളിലേക്കും കൊറോണ പടരുന്ന കാഴ്ചയാണെന്നും ഇത് ആശങ്കയിലാക്കുന്നുവെന്നും തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു.
രോഗലക്ഷ്ണം ഇല്ലാത്തവരാണ് പുതിയ കൊറോണ ബാധിതരില്‍ കൂടുതലും. ചെന്നൈയില്‍ മാത്രം നാല് ദിവസത്തിനിടെ അഞ്ഞൂറിലധികം പുതിയ രോഗികള്‍. പൊതുസമ്പര്‍ക്കം പുലര്‍ത്തിയവരാണ് പുതിയ രോഗികളില്‍ ഭൂരിഭാഗവും. ഡല്‍ഹിയില്‍ മയൂര്‍വിഹാറിലെ സിആര്‍പിഎഫ് ക്യാമ്പില്‍ കൊറോണ രോഗികളായ ജവാന്മാരുടെ എണ്ണം 122 ആയി.
Discussion about this post