അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഇന്നലെ മാത്രം പുതുതായി 313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 4395 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 214 ആയി.
ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് അഹമ്മദാബാദിലാണ്. മൂവായിരത്തിലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ 27 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 459ആയി ഉയര്‍ന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് മുംബൈയിലാണ്. കഴിഞ്ഞ ദിവസം ഇവിടെ മരിച്ചത് 20 പേരാണ്. ഇതോടെ മുംബൈയിലെ മരണം 290 ആയി.
അതേസമയം രാജ്യത്ത് ഇതുവരെ 34000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1075 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8373 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
Discussion about this post