തെലങ്കാന: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗി ആശുപത്രി വിട്ടു.
തെലങ്കാനയിലെ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് രോഗമുക്തി നേടിയത്.
ഇരുപത് ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്.
അച്ഛനില്‍ നിന്നാണ് കുഞ്ഞിന് രോഗം പകര്‍ന്നത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലായിരുന്നു കുഞ്ഞ്. ദിവസങ്ങള്‍ നീണ്ടുനിന്ന ചികിത്സകള്‍ക്കൊടുവിലാണ് കുഞ്ഞ് രോഗമുക്തി നേടിയത്.
ഈ മാസം 10ന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച മഹാബൂബ് നഗര്‍ മാര്ലു ഗ്രാമത്തിലെ കുഞ്ഞിനെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തെലങ്കാനയില്‍ കഴിഞ്ഞ ദിവസം രോഗം ഭേദമായ 35 പേരില്‍ പതിമൂന്ന് പേരും കുട്ടികളായിരുന്നു. സംസ്ഥാനത്ത് 1012 പേര്‍ക്കാണ് കോറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 367 പേരുടെ രോഗം ഭേദമായി. 26 പേരാണ് മരിച്ചത്.
Discussion about this post