ന്യൂഡല്‍ഹി: കേരളത്തിനു പിന്നാലെ കേന്ദ്രത്തിലും സാലറി ചാലഞ്ച്. ഓരോ മാസവും ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടിയാണ് കേന്ദ്ര സര്‍ക്കാര്‍ സാലറി ചാലഞ്ച് മുന്പോട്ട് വെച്ചത്.
തുക പിഎം കെയര്‍ ഫണ്ടിലേക്ക് മാറ്റുമെന്ന് ധനകാര്യവകുപ്പിലെ റവന്യൂവിഭാഗം വിശദീകരിച്ചു. സംഭാവന നല്കാന് താല്പര്യമുള്ളവര് അറിയിക്കണമെന്നും നിര്‍ദേശം നല്കി. മേയ് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം നല്‍കാനാണ് ആഹ്വാനമുള്ളത്.
ചില മാസങ്ങളില്‍ തുക നല്കാന് ആകാത്തവര്‍ക്ക് അത്തരത്തിലും സാലറി ചാലഞ്ചില്‍ പങ്കെടുക്കാം. ഇങ്ങനെയുള്ളവര്‍ അത് മുന്‍കൂട്ടി അറിയിക്കണം. തുക പിഎം കെയര്‍ ഫണ്ടിലേക്കു മാറ്റുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17ന് കേന്ദ്രസര്‍ക്കാര്‍ ഒരു നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post