ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെതിരെ പോരാടാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. അധികമായി മൂന്ന് മില്യണ്‍ ഡോളറാണ് നല്‍കുമെന്നാണ് യുഎസ് വെള്ളിയാഴ്ച അറിയിച്ചത്. നേരത്തെ, 2.9 മില്യണ്‍ ഡോളറാണ് ഇന്ത്യക്ക് യുഎസ് അനുവദിച്ചിരുന്നത്.
ഇതുകൂടാതെയാണ് ഇപ്പോള്‍ മൂന്ന് മില്യണ്‍ ഡോളറിന്റെ അധിക സഹായം കൂടെ ലഭിക്കുന്നത്. ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത് അധികമായ സാമ്പത്തിക സഹായം നല്‍കുന്നത് കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരാനാണ്.
കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും നിലനില്ക്കുന്നതുമായ സഖ്യത്തിന്റെ ഉദാഹരണം കൂടിയാണ് ഈ സഹായമെന്ന് യുഎസ് എംബസി അറിയിച്ചു. ഇതോടെ ആകെ 5.9 മില്യണ്‍ ഡോളിറിന്റെ സഹായമാണ് യുഎസ് ഇന്ത്യക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post