മുംബൈ: പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ പോലീസ് ഫൗണ്ടേഷന് രണ്ട് കോടി രൂപ സഹായം നല്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍.
മുംബൈ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
കോവിഡ് 19 പടരവെ കരുതലോടെ ജോലിയില്‍ മുഴുകിയിരുന്നവരായിരുന്നു ഇവര്‍.
പണം നല്‍കിയതിന് മുംബൈ പോലീസ് അക്ഷയ് കുമാറിന് സമൂഹമാധ്യമത്തില്‍ നന്ദി അറിയിച്ചു. മറുപടിയായി തന്റെ കടമയാണ് നിര്‍വഹിച്ചതെന്ന് അക്ഷയ് കുമാര്‍ കുറിച്ചു.
നേരത്തെ, കോവിഡ് പരിശോധന സംവിധാനങ്ങള്‍ എത്തിക്കാനായി ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് മൂന്ന് കോടി രൂപ താരം സംഭാവന ചെയ്തിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ മാസ്ക്കുകളും ടെസ്റ്റിംഗ് കിറ്റുകളും വാങ്ങാനാണ് പണം നല്‍കിയത്.
മാത്രമല്ല, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അക്ഷയ് കുമാര്‍ 25 കോടി രൂപ നല്‍കിയിരുന്നു. സിനിമകളുടെ റിലീസ് നിര്‍ത്തിവച്ചതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട മുംബൈയിലെ പ്രമുഖ തീയേറ്റര്‍ ഉടമയെ അക്ഷയ് നേരിട്ടുവിളിച്ച് താന്‍ ധനസഹായം നല്‍കാമെന്ന് അറിയിച്ചിരുന്നു.
I salute @MumbaiPolice headconstables Chandrakant Pendurkar & Sandip Surve, who laid their lives fighting Corona. I have done my duty, I hope you will too. Let’s not forget we are safe and alive because of them 🙏🏻 https://t.co/mgJyxCdbOP pic.twitter.com/nDymEdeEtT
— Akshay Kumar (@akshaykumar) April 27, 2020
Discussion about this post