ചെന്നൈ: കേരളാ ഹൈക്കോടതി ജസ്റ്റിസ് എസ് മണികുമാര്‍ ക്വാറന്റൈനില്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയതിനാലാണ് അദ്ദേഹത്തോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ പോകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
ലോക് ഡൗണിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ജസ്റ്റീസ് എസ് മണികുമാര്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതി തേടിയായിരുന്നു മടക്കയാത്ര. വാളയാറില്‍വെച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചീഫ് ജസ്റ്റിസിനേയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരെയും പരിശോധിച്ചു. അതിന് ശേഷമാണ് അതിര്‍ത്തി കടത്തി വിട്ടത്.
ഇന്നലെയാണ് എറണാകുളം ജില്ലാ ആരോഗ്യവിഭാഗം ചീഫ് ജസ്റ്റിസും നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് അറിയിച്ചത്. ഇക്കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെയും അറിയിച്ചു. എന്നാല്‍ ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തിയ ജസ്റ്റിസ് എസ് മണികുമാര്‍ 14 ദിവത്തെ സ്വയം നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി വൃത്തങ്ങള്‍ നല്കുന്ന വിവരം.
ജസ്റ്റിസിന് പുറമെ, വാഹനത്തിലുണ്ടായിരുന്ന പെഴ്സണല്‍ അസിസ്റ്റന്റ്, ഗണ്മാന്, ഡ്രൈവര്‍ എന്നിവരോട് നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ എന്ന കണക്കാണ് ഈ നടപടി.
Discussion about this post