ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 വൈറസ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 88 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി മാക്സ് ആശുപത്രിയില്‍ പതിമൂന്ന് മലയാളി നഴ്‌സ്മാര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാക്‌സ് ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി.
മുംബൈ കഴിഞ്ഞാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ഡല്‍ഹിയില്‍ ഇതുവരെ മൂവായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 32 ആയി.
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 29000 കവിഞ്ഞിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 29,435 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 934 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 പേരാണ് മരിച്ചത്. പുതുതായി 1,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post