തെലങ്കാന: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അച്ഛന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഇന്ത്യ മോഡിയുടെ അച്ഛന്റെയോ മുത്തച്ഛന്റെയോ വകയാണോ എന്ന് കെസിആര്‍ ചോദിച്ചു. സങ്കറെഡ്ഡിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു കെസിആറിന്റെ പരാമര്‍ശം.
” ഇന്ത്യ എന്ന രാജ്യം നിങ്ങളുടെ അച്ഛന്റെയോ മുത്തച്ഛന്റെയോ സ്വത്താണോ ? ഇത് ജനാധിപത്യ രാജ്യമാണ്. എത്ര കാലം നിങ്ങള്‍ അധികാരത്തിലുണ്ടാകും ?” – ചന്ദ്രശേഖര്‍ റാവു ചോദിച്ചു.
മുസ്ലിംകള്ക്കും ആദിവാസികള്‍ക്കുമുള്ള സംവരണം വര്‍ധിപ്പിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് കൊടി കാണിച്ച പഞ്ചത്തലത്തിലായിരുന്നു കെസിആറിന്റെ പ്രതികരണം.
‘തെലങ്കാനയില്‍ ആദിവാസി, ഗോത്ര വിഭാഗങ്ങളും മുസ്ലിംകളും വര്‍ധിച്ചുവരികയാണ്. അവരുടെ സംവരണ ശതമാനം ഉയര്‍ത്തുന്നതിന് മന്ത്രിസഭയും നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് 30 ഓളം കത്തുകള്‍ നല്കി. ഇക്കാര്യം നേരിട്ടവതരിപ്പിക്കാന്‍ താനും തന്റെ മന്ത്രിമാരും ഡല്‍ഹിയില്‍ പോയി. ഇതുസംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ അപേക്ഷ മുന്നോട്ടുവക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ കേന്ദ്രം പറയുന്നു, അവര്‍ സംവരണം അനുവദിക്കില്ലെന്ന്. അവര്‍ ചെയ്യുകയും ഇല്ല. ചെയ്യുന്നവരെ കൊണ്ട് ചെയ്യിപ്പിക്കുകയും ഇല്ല. ഇത് അംഗീകിക്കാന്‍ കഴിയില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടി കെസിആര്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയിതര സര്‍ക്കാര്‍ വന്നാല്‍ മാത്രമേ തെലങ്കാനക്ക് നീതി ലഭിക്കൂവെന്നും കെസിആര്‍ പറഞ്ഞു.
Discussion about this post