ഗുണ്ടൂര്‍: റംസാന് മാസത്തില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയ്ക്കിടയില്‍ റോഡില്‍ നിസ്കരിച്ച് പോലീസുദ്യോഗസ്ഥന്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് റോഡില്‍ നിസ്കരിക്കുന്നത്. ഗുണ്ടൂര്‍ നഗരത്തില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കരീമുള്ളയാണ് റോഡില്‍ നിസ്കരിച്ചത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. റമദാന് വ്രതം അനുഷ്ടിക്കുന്ന പോലീസുകാരന്റെ ചിത്രങ്ങള്‍ സഹപ്രവര്‍ത്തകരാണ് പകര്‍ത്തിയത്. കരീമുള്ള പ്രാര്‍ത്ഥിക്കുന്ന സമയത്ത് മറ്റ് ഉദ്യോഗസ്ഥര്‍ സമീപത്ത് കാത്ത് നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഗുണ്ടൂരിലെ ലാലാപേട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കരീമുള്ള. കരീമുള്ളയുടെ ഡ്യൂട്ടിയോടുള്ള ആത്മാര്‍ത്ഥതയും പ്രാര്‍ത്ഥന തടസപ്പെടാതിരിക്കാനായുള്ള സഹപ്രവര്‍ത്തകരുടെ സഹകരണവും കുറഞ്ഞ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
Respect! pic.twitter.com/ZsMycjSCOC
— Salman Nizami (@SalmanNizami_) April 26, 2020
Discussion about this post