ചണ്ഡിഗഡ്: കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ അണിചേര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ആയിരം പിപിഇ കിറ്റുകള്‍ നല്കി മാതൃകയായിരിക്കുകയാണ് മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യ നിതിക കൗള്‍. അവര്‍ക്ക് നന്ദി അറിയിച്ച് ഫരീദാബാദ് പോലീസാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയില്‍ ഭീകരരുമായി നടന്ന വെടിവെയ്പ്പിലാണ് മേജര്‍ വിഭുതി ശങ്കര്‍ അടക്കം നാലു സൈനികര്‍ വീരമൃത്യു വരിച്ചത്. വിവാഹം കഴിഞ്ഞ് 10 മാസം കഴിഞ്ഞപ്പോഴാണ് വിഭുതി ശങ്കര്‍ രാജ്യത്തിനായി വീരമൃത്യു വരിക്കുന്നത്.
രാജ്യം ഒറ്റക്കെട്ടായി വൈറസിനെതിരെ പോരാടുമ്പോള്‍ നിതിക ചെയ്തത് പ്രശംസനീയമായ കാര്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ പ്രതികരിച്ചു.
Discussion about this post