ഭോപ്പാല്‍: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മധ്യപ്രദേശ് ആരോഗ്യമന്ത്രിയ്ക്ക് നല്കിയ സ്വീകരണ പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോത്തം മിശ്രയാണ് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളൊക്കെ കാറ്റില്‍പ്പറത്തി സ്വീകരണ പരിപാടിയില്‍ പങ്കെടുത്തത്.
മന്ത്രിയുടെ ജന്മാനാടായ ദാത്തിയയില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. അനുയായികള്‍ക്കൊപ്പം വീട്ടിലെത്തിയ അദ്ദേഹത്തെ തിലകമണിഞ്ഞാണ് കുടുംബാംഗങ്ങള്‍ വരവേറ്റത്. തുടര്‍ന്ന് മധുരവിതരണവും നടത്തി. മാസ്ക് പോലും ധരിക്കാതെയാണ് മന്ത്രിയും കൂട്ടരും പരിപാടിയില്‍ പങ്കെടുത്തത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യമന്ത്രി തന്നെ ആ ഉത്തരവ് ലംഘിച്ചിരിക്കുകയാണ്. എന്തായാലും ജനക്കൂട്ടത്തോടൊപ്പം മന്ത്രി പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം മധ്യപ്രദേശില്‍ നൂറിലധികം പേരാണ് മരിച്ചത്. 2,090 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 27,896 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 876 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
@ChouhanShivraj got the Health minister after a month, but it seems the newly appointed @drnarottammisra forgets #Social_Distancing and wearing #facemaskholder on return to his home town Datia @INCMP @OfficeOfKNath @ndtvindia @ndtv #moblynching #COVID2019india #Covid_19 pic.twitter.com/BWhMeMRaG0
— Anurag Dwary (@Anurag_Dwary) April 26, 2020
Discussion about this post