അഹമ്മദാബാദ്: കൊവിഡ് 19 വൈറസ് ബാധമൂലം അഹമ്മദാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ഏപ്രില്‍ 15ന് ആണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബദറുദ്ദീന്‍ ഷെയ്ഖിന്റെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.ഇരുന്നൂറിലധികം വൈറസ് ബാധിതരുള്ള ബെഹ്റാംപുര വാര്‍ഡ് അംഗമാണ് ബദറുദ്ദീന്‍ ഷെയ്ഖ്.
അതേസമയം ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് പതിനെട്ട് പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 133 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര കഴിഞ്ഞാള്‍ ഏറ്റവുമധികം വൈറസ് ബാധിതരുള്ളത് ഗുജറാത്തിലാണ്. 3,071 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 230 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 26917 ആയി. 826 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്.
Discussion about this post