പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളില്‍ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രോഗബാധ സംശയിച്ച് ഇദ്ദേഹത്തിന് കഴിഞ്ഞദിവസം കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമ ബംഗാളില്‍ 611 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പതിനെട്ട് പേര്‍ മരിച്ചിരുന്നു. 105 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയാണ് പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്നത്.