ഭോപ്പാല്‍: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പോര്‍ഷെയുമായി ചുറ്റാനിറങ്ങിയ യുവാവിനെ നഗരമധ്യത്തില്‍ വെച്ച് ഏത്തമിടീപ്പിച്ച് പോലീസ്. മധ്യപ്രദേശില്‍ തിരക്കൊഴിഞ്ഞ നിരത്തിലൂടെയാണ് ആഡംബര വാഹനത്തില്‍ കറങ്ങാനിറങ്ങിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ നഗരം ചുറ്റാനിറങ്ങിയ യുവാവ് കുടുങ്ങിയത്. പോര്‍ഷെയുടെ ടൂ സീറ്റര്‍ കണ്‍വേര്‍ട്ടബിള്‍ മോഡലിലാണ് യുവാവ് നഗരം ചുറ്റാനിറങ്ങിയത്. സുരക്ഷയ്ക്കായി മാസ്ക് പോലും ധരിച്ചിട്ടില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്.
പോലീസ് കൈകാണിച്ചയുടന്‍ വാഹനങ്ങളുടെ രേഖകളുമായി യുവാവ് പുറത്തുവരുന്നതും വീഡിയോയിലുണ്ട്. ഇന്‍ഡോറിലെ വ്യവസായിയായ ദീപക് ദര്യാനിയുടെ മകനാണ് ഈ യുവാവെന്നാണ് ലഭിക്കുന്ന വിവരം. മതിയായ രേഖകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അയാളോട് ഏത്തമിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
joyride in a high-end Porsche convertible car amid the #coronavirus #lockdown in Indore ended in doing sit ups #Covid_19 @ndtv #coronavirus #LockdownQuestions pic.twitter.com/mK5tImJYqJ
— Anurag Dwary (@Anurag_Dwary) April 26, 2020
Discussion about this post