ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥീരികരിച്ചു. ഇത് ആദ്യമായാണ് രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതേസമയം നേരത്തേ പരിശോധന നടത്തിയ 160 പേരുടെ ഫലം നെഗറ്റീവ് ആണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെ നീട്ടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
‘രാജ്യത്ത് ഇപ്പോഴും വൈറസ് ബാധിതരുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയാല്‍ രോഗബാധിതരുടെ എണ്ണം പെരുകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഡല്‍ഹിയില്‍ നിരവധി വൈറസ് ബാധിത മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ നീട്ടുന്നതാണ് നല്ലത്. ഡല്‍ഹിയില്‍ മെയ് പകുതിയോടെ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണം’ എന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ സമിതിയുടെ തലവന്‍ ഡോ. എസ്‌കെ സരിന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ ഇതുവരെ 2,625 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 54 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.