ലോക്ക്ഡൗൺ കാലം ജനസംഖ്യാവർധനവിന് കാരണമാകുമോ? കുടുംബാസൂത്രണം തകരാതിരിക്കാൻ കോണ്ടവും ഗർഭനിരോധന ഗുളികകളും വിതരണം ചെയ്ത് യുപി

ന്യൂഡൽഹി: രാജ്യം ഒന്നടങ്കം ലോക്ക് ഡൗൺ കാരണം വീടുകളിൽ ഒതുങ്ങികഴിയുകയാണ്. അതുകൊണ്ടുതന്നെ ആളുകൾ വീടുകളിൽ ഇങ്ങനെ അധികം നാൾ തുടരുന്നത് ജനസംഖ്യാ വർധനവിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ. ഈയൊരു പ്രതിസന്ധി മുന്നിൽ കണ്ട് ജനങ്ങൾക്ക് ഗർഭനിരോധ ഉറകൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുകയാണ് ഉത്തർപ്രദേശിലെ ഒരു ജില്ല.

ബല്ലിയ ജില്ല ഭരണകൂടം ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഗർഭനിരോധ ഉറകൾ ഉൾപ്പെടെയുള്ളവ അടങ്ങിയ കിറ്റുകൾ ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. ആശാവർക്കർമാർ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരാണ് ഇവ വീടുകളിലെത്തിക്കുന്നത്.

എന്നാൽ നിലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല ഗർഭനിരോധന മാർഗങ്ങൾവിതരണം ചെയ്യുന്നതെന്നും സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

നിലവിൽ 30,000 ഗർഭനിരോധ ഉറകളാണ് വിതരണം ചെയ്തിട്ടുള്ളത്. കിറ്റുകൾ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളും ആശാവർക്കാർമാർ ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്. സർക്കാരിന്റെ കുടുംബാസൂത്രണ നയത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നുമുണ്ട്. സ്ത്രീകൾക്ക് ഗർഭനിരോധ ഗുളികകളും പുരുഷന്മാർക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്.

Exit mobile version