ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം ഇതുവരെ രാജ്യത്ത് 775 പേരാണ് മരിച്ചത്. 24,506 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 4813 പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഡല്‍ഹിയില്‍ ഇതുവരെ 2514 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 53 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. അതേസമയം ബിജെആര്‍എം ആശുപത്രിയില്‍ പതിനൊന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ 2815 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ 65 ശതമാനം രോഗികളും അഹമ്മദാബാദിലാണ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട്ടില്‍ ഇതുവരെ 1755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതര്‍ കൂടി. തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post