പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം ഭീകരവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞദിവസം ഷോപ്പിയാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചിരുന്നു. അന്‍സാര്‍ ഗാസ്വാത് ഉള്‍ ഹിന്ദ് എന്ന സംഘടനയുടെ തീവ്രവാദികളെയാണ് ഷോപ്പിയാനില്‍ സൈന്യം വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
#WATCH Jammu and Kashmir: 2 terrorists & 1 terrorist associate killed in an encounter with security forces at Goripora Area of Awantipora in Pulwama district. (Visuals deferred by unspecified time) pic.twitter.com/bY41lkwcFp
— ANI (@ANI) April 25, 2020
Discussion about this post