ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 37 പേര്‍ മരിച്ചു. 1,752 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 723 ആയി ഉയര്‍ന്നു. 23,452 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതെസമയം 4,814 പേര്‍ രോഗമുക്തി നേടി. നിലവില്‍ 17,915 പേര്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ 28 ദിവസങ്ങളായി 15 ജില്ലകളില്‍ നിന്ന് ഒരു പോസിറ്റീവ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് വക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു. കൂടാതെ എണ്‍പതിലധികം ജില്ലകളില്‍ പതിനാലുദിവസമായി പുതിയ കേസുകള്‍ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 20.57 ശതമാനമാണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
കൊവിഡിന് എതിരായ പോരാട്ടത്തിലെ പ്രാഥമിക ആയുധം നിരീക്ഷണമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിങ് പറഞ്ഞു. ഏകദേശം 9.45 ലക്ഷംപേര്‍ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post