മുംബൈ: മതവിദ്വേഷ പരാമർശത്തിലൂടെ വിവാദം കത്തിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പോലീസിൽ പരാതി. ഒരു പ്രത്യേക മതവിഭാഗത്തിനെ തീവ്രവാദികൾ എന്ന് വിളിച്ച കങ്കണയുടെ പരാമർശനത്തിനെതിരെയാണ് അഭിഭാഷകനായ അലി കാസിഫ് ഖാൻ ദേശ്മുഖ് അംബോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
നടിയും സഹോദരിയായ രംഗോലി ചന്ദേലും ചേർന്ന് തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി താരപദവി ഉപയോഗിച്ച് അക്രമങ്ങളും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. കങ്കണയുടെ സഹോദരിയായ രംഗോലി ചണ്ഡേലിന്റെ ട്വിറ്റർ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തതിന് പിന്നാലെ സഹോദരിയെ പിന്തുണച്ച് കങ്കണ ഇറക്കിയ വീഡിയോ സന്ദേശത്തിലാണ് ടെററിസ്റ്റ് എന്ന വിവാദ പരാമർശം കങ്കണ നടത്തിയത്.
നേരത്തെ, കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന്റെ വിവാദ പരാമർശത്തിൽ പോലീസിൽ പരാതി നൽകിയതും അലി കാസഫ് ഖാൻ ദേശ്മുഖ് തന്നെയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
Discussion about this post