ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല് കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കിവരുന്നുണ്ടെന്നും ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് പുറത്തുവരുന്നതെന്നുമാണ് കെജരിവാള്‍ പറഞ്ഞത്.
‘ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണിവ. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. പക്ഷേ പ്രതീക്ഷാ കിരണങ്ങള്‍ ഇവ നമുക്ക് നല്‍കുന്നു’എന്നാണ് കെജരിവാള്‍ പറഞ്ഞത്. അതേസമയം ആശുപത്രിയിലെ നാല് കൊവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ ഫലമുണ്ടാക്കിയെന്നും രണ്ട് മൂന്ന് രോഗികള്‍ക്ക് കൂടി നല്‍കാന്‍ നിലവില്‍ രക്തവും പ്ലാസ്മയും ആശുപത്രിയില്‍ തയ്യാറാണെന്നും അവര്‍ക്കുള്ള പ്ലാസ്മ തെറാപ്പി ഒരു പക്ഷെ ഇന്ന് തുടങ്ങുമെന്നുമാണ് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലെത്തിയ ഡോ എസ്‌കെ സരിന്‍ പറഞ്ഞത്.