ഡെറാഡൂണ്‍: ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് മാസം പ്രായമായ കുട്ടി ഉള്‍പ്പടെ 51 പേര്‍ക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പോലീസ്. കേസെടുത്തവരില്‍ എട്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. ഉത്തരകാശി ജില്ലയിലാണ് പോലീസിന്റെ നടപടി. സംഭവത്തില്‍ പോലീസ് നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റും രംഗത്തെത്തി.
ജുവനൈല്‍ നിയമപ്രകാരം എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു. റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗവ്യാപനം തടയുന്നതിനായാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് നിര്‍ദേശം. കാശിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികളെ ഇംപോസിഷന്‍ എഴുതിച്ചതും വിവാദമായിരുന്നു.
Discussion about this post