ത്രിപുര: സംസ്ഥാനം കൊവിഡ് മുക്തമായതിന്റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച രണ്ടാമത്തെ വ്യക്തിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് സംസ്ഥാനം കൊവിഡ് മുക്തമായത്.
‘ത്രിപുരയിലെ രണ്ടാമത്തെ കൊവിഡ് രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതോടെ ഞങ്ങളുടെ സംസ്ഥാനം കൊവിഡ് മുക്തമായിരിക്കുകയാണ്. എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷിതമായി വീട്ടിലിരിക്കൂ’ ബിപ്ലബ് ദേബ് കുറിച്ചു. ത്രിപുരയില്‍ സ്ത്രീക്കാണ് ആദ്യം കൊവിഡ് ബാധ കണ്ടെത്തിയത്.
പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഏപ്രില്‍ 16ന് അഗര്‍ത്തല ഹോസ്പിറ്റലിലെ ഐസോലേഷന് വാര്‍ഡില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആസാം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 6നാണ് സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പുരുഷനും കൊവിഡ് പോസിറ്റീവ് കണ്ടത്തി. ഇയാളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. വ്യാഴാഴ്ചയാണ് ഇയാളില്‍ രോഗബാധ നെഗറ്റീവാണെന്ന് കണ്ടത്തിയത്. ഇതോടെ സംസ്ഥാനം കൊവിഡില്‍ നിന്ന് മുക്തി നേടുകയായിരുന്നു. 111 പേര് ഇപ്പോഴും ത്രിപുരയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 227 പേര് ഹോം ക്വാറന്റൈനിലുമുണ്ട്.
📌UPDATE!
The Second corona patient of Tripura has been found NEGATIVE after
consecutive tests.Hence our State has become Corona free.
I request everyone to maintain Social distancing and follow Government guidelines.
Stay Home Stay Safe.
Update at 08:20 PM, 23th April
— Biplab Kumar Deb (@BjpBiplab) April 23, 2020
Discussion about this post