ഗാന്ധിനഗര്‍: ഗുജറാത്തില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ മഹിളാ സെല്‍ എസിപിയായ തൃശ്ശൂര്‍ സ്വദേശിനി മിനി ജോസഫിനാണ് വൈറസ് ബാധ സ്ഥരീകരിച്ചത്. ഗുജറാത്തില്‍ ആകെയുള്ള 2376 രോഗികളില്‍ 63 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അഹമ്മദാബാദിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്താണ് രണ്ടാം 2376 പേര്‍ക്കാണ് ഇതുവരെ ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 112 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 258 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം മഹാരാഷ്ട്രയില്‍ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. മന്ത്രിയെ താനെയില്‍ നിന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരും പാചകക്കാരുമടക്കം മന്ത്രിയുടെ ഒപ്പമുള്ള പതിനഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 23000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 718 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post