മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം പുതുതായി 778 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6430 ആയി ഉയര്‍ന്നു. ഇന്നലെ 14 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 283 ആയി. മുംബൈയില്‍ മാത്രം 4000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
6430 കേസുകളില്‍ 4025 പേരും മുംബൈയിലാണുള്ളത്. ധാരാവിയില്‍ ഇതുവരെ 214 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിമൂന്ന് പേരാണ് ധാരാവിയില്‍ വൈറസ് ബാധമൂലം മരിച്ചത്. മുംബൈയില്‍ വൈറസ് ബാധമൂലം 167 പേരാണ് മരിച്ചത്. മുംബൈയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ചേരികള്‍ കേന്ദ്രീകരിച്ച് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കേന്ദ്രം അറിയിച്ചു. ബിഎംസിയുടെ നേതൃത്വത്തില്‍ 813 കണ്ടൈന്‍മെന്റ് ഏരിയകളായി മുംബൈയിലെ പല പ്രദേശങ്ങളെയും വിഭജിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് ജനങ്ങള്‍ക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ സാധിക്കില്ല.
അതേസമയം മുംബൈയില്‍ രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്നാണ്് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ധാരാവി, വര്‍ളി, മഹാലക്ഷ്മി, മാട്ടുംഗ, സയണ്‍, പന്‍വേല്‍, അന്ധേരി വെസ്റ്റ്, ഗോവണ്ടി, മാന്‍ഖുര്‍ദ്, നാഗ്പാഡ, ബൈക്കുള എന്നീ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനത്തിന് സാധ്യതയെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍
Discussion about this post