ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 23000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1684 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 23077 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 718 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയാണ് ഈ വിവരം പുറത്തുവിട്ടത്. അതേസമയം ആകെയുള്ള 23077 വൈറസ് ബാധിതരില്‍ 4748 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 17610 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 6430 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 283 പേരാണ് മരിച്ചത്. 6430 കേസുകളില്‍ 4025 പേരും മുംബൈയിലാണുള്ളത്. ധാരാവിയില്‍ ഇതുവരെ 214 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിമൂന്ന് പേരാണ് ധാരാവിയില്‍ വൈറസ് ബാധമൂലം മരിച്ചത്.
ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 2376 പേര്‍ക്കാണ് ഇതുവരെ ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 112 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 258 പേരാണ് രോഗമുക്തി നേടിയത്. മധ്യപ്രദേശില്‍ 80 പേരാണ് മരിച്ചത്. 1699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 2376 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 50 പേരാണ് വൈറസ് ബാധൂലം മരിച്ചത്. ആന്ധ്രപ്രദേശില്‍ 27 ഉം തമിഴ്നാട്ടില്‍ 20 ഉം കര്‍ണാടകയില്‍ 17 പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post