ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ടെലി സര്‍വേയുമായി കേന്ദ്രസര്‍ക്കാര്‍. രോഗം പകരുന്നതുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഇതിന്റെ ഭാഗമായി 1921 എന്ന നമ്പറില്‍ നിന്നായിരിക്കും ഫോണ്‍ കോള്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തിലാണ് സര്‍വേ. ടെലി കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റാണ് സര്‍വേയുടെ കാര്യം വെളിപ്പെടുത്തിയത്.
ഇത്തരത്തില്‍ ആളുകളുടെ ഫോണിലേക്ക് 1921 എന്ന നമ്പറില്‍ നിന്ന് വിളി വരുമ്പോള്‍ അതുമായി പൂര്‍ണമായും സഹകരിക്കണമെന്നും ടെലി കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് അറിയിച്ചു. ഇത്തരം വിളി വരുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണമെന്നും വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കുമെന്നും ടെലി കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് അറിയിച്ചു.
അതേസമയം, 1921ല്‍ നിന്ന് അല്ലാതെ ഇത്തരത്തിലുള്ള വിവര ശേഖരണത്തിനായി ആരെങ്കിലും വിളിച്ചാല്‍ അത് വ്യാജ ഫോണ്‍ കോള്‍ ആയിരിക്കും. വ്യക്തിഗതമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് മറ്റു നമ്പറില്‍ നിന്ന് വിളിക്കുന്നവരെ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post