ഭോപ്പാല്‍: ഇന്‍ഡോര്‍ ജയിലിലെ ആറ് തടവുകാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ് സിങ് ഭദൗരിയ ആണ് ഈകാര്യം അറിയിച്ചത്. ‘ഇതുവരെ ആറ് തടവുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിന് കുറ്റം ആരോപിക്കപ്പെട്ടയാളാണ്. ഇയാളുടെ മകനും ഒപ്പം താമസിച്ച മറ്റൊരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്’ എന്നാണ് ലക്ഷ്മണ് സിങ് അറിയിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച ആറ് തടവുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 250 തടവുകാരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റിയിട്ടുണ്ട്. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാരിലും ബാക്കി തടവുകാരിലും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ നാല് ജയില്‍ അധികൃതരുടെയും ഒരു തടവുകാരന്റെയും ഫലം നെഗറ്റീവാണ്. ഇരുപത് തടവുകാരുടെയും 29 ജയിലധികൃതരുടെയും കൊവിഡ് ടെസ്റ്റിന്റെ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. മധ്യപ്രദേശില്‍ ഇതുവരെ 1552 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post