ന്യൂഡൽഹി: കൊവിഡ് 19നെതിരായി സ്വന്തം ജീവൻ പോലും പണയം വെച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന (ഐഎംഎ) പ്രഖ്യാപിച്ച സൂചനാ സമരം പിൻവലിച്ചു. ഐഎംഎ പ്രതിനിധികൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രതിഷേധം പിൻവലിച്ചത്.
ചർച്ചയ്ക്കിടെ ഡോക്ടർമാരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കപ്പെടുമെന്ന് അമിത് ഷാ ഉറപ്പുനൽകുകയായിരുന്നു. ഇതോടെയാണ് സമരത്തിൽ നിന്നും ഐംെഎ പിന്മാറിയത്. ഡോക്ടർമാർക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. മോഡി സർക്കാർ അവരുടെ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ ചർച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു.
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വെള്ളക്കോട്ട് ധരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരോടും ആശുപത്രികളോടും മെഴുകുതിരികൾ കത്തിക്കാൻ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. വൈറ്റ് അലർട്ട് എന്ന ഈ പ്രതിഷേധം മുന്നറിയിപ്പ് മാത്രമാണെന്നും ഐഎംഎ ഡോക്ടർമാർക്കും ആശുപത്രികൾക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Discussion about this post